വിണ്ടു കീറിയ ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ പുഴ ഒഴുകുന്നുണ്ട്.ഒ രു കൈവിരലോളം വീതിയുള്ള വരമ്പുകള്‍ കൊണ്ട് നാം ആ പ്രവാഹത്തെ തടസപ്പെടുത്തുന് നു-പുറത്ത് നിറയെ സ്നേഹമുണ്ട്,നാം കെട്ടിയവരമ്പുകളെ തട്ടി കളഞ്ഞാല്‍ ഈ പ്രവാഹത്തിന്റെ കുത്തൊഴുക്ക് നിന്റെ നെഞ്ചിലേക്കും.മ ിഡ് സമ്മര്‍ നൈറ്റ് ഡ്രീമിലെന്ന പോലെ,കുഞ്ഞേ നമ്മുടെ മിഴികളിലാരോ ഒരിക്കല്‍ സ്നേഹത്തിന്റെ അഞ്ജനമെഴുതി.അതി നു ശേഷം നമുക്കെല്ലാം സ്നേഹപൂര്‍വമായി ...നിര്‍മലമായ സ്നേഹത്തിലെക്കെ ത്തുവാന്‍ നമുക്കെത്ര തീര്‍ത്ഥങ്ങളില് സ്നാനം ചെയ്യേണ്ടതായി വന്നൂ.
Autor: ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu