ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... പ്രളയകാലങ്ങള്‍ക ്ക് ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു : ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ം പൂക്കള്‍ വിരിയാനുണ്ട്... ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. .ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...
Author: ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu