സൂതരെ, മാഗതരെ, അതുകൊണ്ട് കുരുവംശത്തിൻറെ ഗാഥകൾ നമ്മുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം. പ്രതീപപുത്രൻ ശാന്തുനുവിനെയും വാഴ്ത്താം. നമ്മുക്ക് ഗംഗയെ വാഴ്ത്താം. പിറവിയും പ്രേമവും പാപവും മരണവും കണ്ട വിഷ്നുപദോദ്ഭവയായ ഗംഗയെ വാഴ്ത്താം. ഗംഗയിൽ ശാന്തുനുവിനുണ്ടായ അതിവിഖ്യാതപുത്രൻ, വ്രതകാഠിന്യം കൊണ്ട് ദേവകളെ കൂടി അമ്പരപ്പിച്ച മഹാപുരുഷൻ ഭീഷ്മരെ വാഴ്ത്താം. മത്സ്യഗന്ധിയിൽ ശാന്തുനുവിനു പിറന്ന വിചിത്രവീര്യനെ വാഴ്ത്താം. വിചിത്രവീര്യക്ഷേത്രങ്ങളിൽ കൃഷ്ണദ്വൈപായനനിയോഗത്തിൽ പിറന്ന ദൃതരാഷ്ട്രരേയും പാണ്ഡുവിനെയും വാഴ്ത്താം.
കൃഷ്ണദ്വൈപായനൻ ദാസിക്ക് കനിനേകിയ ധർമ്മതുല്യൻ വിദുരരെ വാഴ്ത്താം.
പിന്നെ നമ്മുക്ക് യുധിഷ്ടരനെ വാഴ്ത്താം .
ചന്ദ്രവംശത്തിലെ സംവരണന് സൂര്യപുത്രി തപിയിലുണ്ടായ കുരുവിനെ നമ്മുക്ക് വാഴ്ത്താം .
തോഴരെ സൂര്യവംശമഹിമകൾ നമ്മുക്കിനിയും പാടാം.