ആത്മീയമാകട്ടെ ഭൌതീകമാകട്ടെ എല്ലാ ദര്‍ശനങ്ങളും മനുഷ്യന്റെ അതി ജീവനത്തില്‍ നിന്നുണ്ടയതാണ് പുറത്തുള്ള ലോകത്തേയും അകത്തുള്ള ലോകത്തേയും തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ദാര്‍ശനിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു
M.N. VijayanMots clés m-n-vijayan
സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.
M.N. VijayanMots clés malayalam m-n-vijayan
ഇരയായി ഉടുപ്പിട്ട് അഭിനയിക്കുകയാണ് ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെ് പഴമക്കാരും അറിഞ്ഞിരുന്നു. ആദാമിന്‍റെ സന്തതി പരമ്പരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നില്ല. അതുകൊണ്ട് ഒരാശയത്തെ നശിപ്പിക്കുവാന്‍ അതേ ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാം. രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണ്
M.N. VijayanMots clés m-n-vijayan
പുറത്താക്കാ പെട്ടവരും തോറ്റു പോയവരും പര്സ്വ വല്കരിക്കപെട്ടവരും കൊടുംകാറ്റായി ചീറി അടിക്കുമെന്ന മുന്നറിയിപ്പിന്റെ വിളക്ക് മടാങ്ങളില്‍ ഇപ്പോഴും തിയെരിയുന്നു ഒരു വെളിച്ചവും കെട്ടിട്ടില്ല വന്‍ കാറ്റുകളില്‍ ആളി കത്തിക്കാനായി അത് ഓര്‍മകളെ ഇന്ധനമാകുന്നു
M.N. VijayanMots clés m-n-vijayan
ചോദ്യം ചെയ്യുന്നവരെ പുറത്താക്കുമ്പോള് ഒരു പറ്റം ഭീരുക്കള് മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്ട്ടി മാറും. ഭീരുക്കള്ക്ക് എത്ര കാലം അവിടെ ഒരു രക്ഷാ മാര്ഗ്ഗമായിക്കണ്ട ഒളിച്ചിരിക്കാനാവും? പരാജയപ്പെടുമ്പോഴും രക്ഷിക്കുന്ന സംരഭങ്ങളാണ് ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. ക്ഷോഭിക്കുന്ന മനുഷ്യര് ഒരു ദിവസം ക്ഷോഭത്തിന്റെ ഒരു നവന് കടലായി അലറി വന്നേക്കാം
M.N. VijayanMots clés m-n-vijayan
ചിത്രീകരിക്കാന്‍ തുടങ്ങുംബോഴേക്കും ജീവിതം തന്നെ മാറി പോകുന്നു.... ശാശ്വതികയുടെ സ്ഥാനത്ത് ക്ഷണികത പ്രതിഷ്ഠിക്കപ്പെടുന്നു.. . ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉത്തരേന്ത്യന്‍ മണ്‍ക്കപ്പു പോലെ യായി തീര്‍ന്നിരിക്കുന്നു ഇന്ന് ജീവിതം
M.N. VijayanMots clés m-n-vijayan
Page 1 de 1.
Data privacy
Imprint
Contact
Diese Website verwendet Cookies, um Ihnen die bestmögliche Funktionalität bieten zu können.