പുറത്തിത്രയും മമതകള് മുഴുവന്
ആടയാഭരണങ്ങളും അണിഞ്ഞ്
കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
എന്തുകൊണ്ട് വീട്
വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
നിങ്ങളുടെ കൗമാരകാരനായ മകന്
മദ്യപിക്കുന്നില
ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
പോയതാണ് .അങ്ങനെതന്നെയായ­
ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
പറയാനുള്ള ധൈര്യമോന്നുമില്ല.
ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
നിങ്ങളുടെ സ്നേഹം ഒരു
കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
പുറത്തു കടക്കാനാവുക ..

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: love god door malayalam



Vai alla citazione


പിരിയുമ്പോള് ,എനിക്ക് വലതും തരിക
ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്
ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്
പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്
ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആ
അപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനത­
തിന്റെയും് നൃത്തത്തിന്റെയ­
ും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-
അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്
എപ്പോള്
വേണമെങ്കിലും കാലം കവര്ന്നെടുക്കാ­
ം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മ
എല്ലാ കാലങ്ങളിലും നിലനില്ക്കും-
ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരു
തളികയിലെടുത്തു വാഴ്ത്തി വിഭജിച്ചു
നമുക്ക് കൊടുക്കാനാവുക.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: christianity god jesus



Vai alla citazione


മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ­ല്‍ ഒരുപൂവിതള്‍പോലെ ­ ഞാനടര്‍ന്നുവീഴട ­്ടെ,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള ­്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപ ­ോവുക.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: christianity god jesus malayalam



Vai alla citazione


ഓരോ പ്രാവശ്യവും ദിവ്യകാരുണ്യംസ്വീകരിക്കുമ്പോ ­ള്‍ അറിയണം.എന്‍റെ ഉടല്‍ വിശുദ്ധമാണ്,സക്­രാരി പോലെ ഒരു ക്രിസ്തു സാനിദ്ധ്യത്തെ പൊതിയുകയാണ് അതുകൊണ്ടാണ് പൗലോസ്‌ഴുതുന്നത ­്:മറന്നുവോ നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്ന്,നമ്മള്‍ ഒന്ന് മനസിലാക്കേണ്ടതു ­ണ്ട് നമ്മുടെകാലത്തില ­്‍ രൂപന്തരപ്പെടുത് ­തിയിരിക്കുന്ന പുതിയ സ്വര്‍ണ്ണ കാളകുട്ടി - സെക്സ്ആണ് ,നമ്മള്‍ വായിക്കുന്നപുസ്തകങ്ങള്‍,നമ ­്മള്‍ പഠിക്കുന്ന കാര്യങ്ങള്‍, കേള്‍ക്കുന്ന കഥകളൊക്കെ വെളിപ്പെടുത്തുന ­്നത് മനുഷ്യന്‍റെ ഏറ്റവും വലിയ വിഗ്രഹം രതിയായി മാറികൊണ്ടിരിക്ക ­ുന്നുവെന്നതാണ്‌
തേജസ്‌ ഒരു ക്ഷേത്രാവബോധവുമ ­ായി ബന്തപ്പെട്ടതാണ് ­ ,ഈ ക്ഷേത്ര വിശുദ്ധി മറന്നു പോക്കുന്നയോരാള് ­‍ സത്രത്തിന്‍റെ നിലപാടുകളിലേക്ക ­്‌ പടിയിറങ്ങിയെക്ക ­ാം .രണ്ടു സാധ്യതയാണ് ,മനുഷ്യന്‍റെ ഉടലിനുമുന്പില്‍ ­ .ഒന്ന്,ഒരു ക്ഷേത്ര സാധ്യത,രണ്ടു ഒരു സത്രത്തിന്റേതു ,സത്രമെന്നു പറയുന്നത് അത്തഴാമുണാനും അന്തിയുറങ്ങാനും ­ മടുക്കുമ്പോള്‍ മറ്റൊന്ന് തിരയാനുമുള്ളതാണ ­് .നമ്മുടെ സംസ്കാരം പറയുകയാണ്‌ നിന്‍റെ ശരീരം ഒരു സത്രമാണ് Explore your pleasures .ഉടല്‍ ക്ഷേത്രമാണെന്ന് ­ അറിഞ്ഞയൊരുവനെ അപരന്‍റെ ഉടലിനെആദരിക്കാനാവു,കാ ­രണം നമ്മിലുരുവരിലും ­ വസിക്കുന്നത്ഒരേ ദൈവാംശമാണ് ,ഈ ക്ഷേത്രാവബോധം ഉണരുംമ്പോളാണ് ക്രിസ്തു പറയുന്നതുപോലെ കണ്ണ് ഒരുവന്‍റെ ശരീരത്തിന്‍റെ വിളക്കായി മാറുന്നത്, ഈ വെളിച്ചം കെട്ടുപോയാല്‍ കണ്ണെങ്ങനെയാണ് പ്രകാശിക്കുക.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: christianity god sex bible jesus temple malayalam



Vai alla citazione


എല്ലാം വീണ്ടും ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴം കിട്ടുന്നുവെന്ന ­താണ് പുതുവത്സരങ്ങളില ­െ സുവിശേഷം.അകന്നുപോയ ബന്ധങ്ങളെ വിളക്കി യോചിപ്പിക്കുവാന ­്‍ , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്‍ , കളഞ്ഞു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കുവാന ­ുമൊക്കെ മറ്റൊരു ഊഴംകൂടി- "തകര്‍ന്ന ഹൃദയങ്ങളൊഴികെ എല്ലാം ഒട്ടിക്കുന്നു "എന്നൊരു പരസ്യമുണ്ട് . സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മതി അതും സൗഖ്യപ്പെടും

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: friendship love heart malayalam newyear



Vai alla citazione


എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു ­ പെണ്‍കുട്ടിയുടെ ­
ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
ആകെതുകയായിരുന്ന ­ു.മനസ്സു മടുത്ത്‌ അവള്‍ ആത്മഹത്യ ചെയ്യുവാന്‍
തീരുമാനിച്ചു.കട ­ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ­ന്
ധ്യാനിചിട്ട് കടലിലേക്ക്‌ കുതിക്കാനയുംമ്പ ­ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
ശബ്ദംകേള്‍ക്കുക ­യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക്‌ മടങ്ങി.തീരം കുട്ടി
വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ ­ മണല്‍ത്തിട്ടയില ­്‍ മുട്ടിന്മേല്‍ നിന്നവള്‍
വിതുമ്പി കരഞ്ഞു...ദൈവമേ, ­നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃ­പ.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: malayalam



Vai alla citazione


ഉത്സവം കഴിഞ്ഞു
ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍
അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.
മഞ്ഞുപെയ്യുന്ന ഈ രാവില്‍,
മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ
ഒരാള്‍ തനിച്ചാവുന്നു.
പിന്നീടാണ്‌ ക്രിസ്തു വന്നത്.
അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍
ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.
കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്
നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: friend dance god loneliness jesus malayalam



Vai alla citazione


വിണ്ടു കീറിയ ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ പുഴ ഒഴുകുന്നുണ്ട്.ഒ ­രു കൈവിരലോളം വീതിയുള്ള വരമ്പുകള്‍ കൊണ്ട് നാം ആ പ്രവാഹത്തെ തടസപ്പെടുത്തുന് ­നു-പുറത്ത്‌ നിറയെ സ്നേഹമുണ്ട്,നാം ­ കെട്ടിയവരമ്പുകളെ തട്ടി കളഞ്ഞാല്‍ ഈ പ്രവാഹത്തിന്റെ കുത്തൊഴുക്ക്‌ നിന്റെ നെഞ്ചിലേക്കും.മ ­ിഡ് സമ്മര്‍ നൈറ്റ്‌ ഡ്രീമിലെന്ന പോലെ,കുഞ്ഞേ നമ്മുടെ മിഴികളിലാരോ ഒരിക്കല്‍ സ്നേഹത്തിന്റെ അഞ്ജനമെഴുതി.അതി ­നു ശേഷം നമുക്കെല്ലാം സ്നേഹപൂര്‍വമായി ­...നിര്‍മലമായ സ്നേഹത്തിലെക്കെ ­ത്തുവാന്‍ നമുക്കെത്ര തീര്‍ത്ഥങ്ങളില് ­‍ സ്നാനം ചെയ്യേണ്ടതായി വന്നൂ.

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu


Vai alla citazione


ഇമ്മാനുവേല്‍ "
തിരുപിറവിയോടു ചേര്‍ത്തു പറയുന്നൊരായിരം കഥകളില്‍ ഒന്നാണിത് രാത്രിയുടെ നിശബ്ദതയില്‍ ഉണ്ണിയുടെ കരച്ചിലുയര്‍ന്ന ­പ്പോള്‍ റാന്തല്‍ വിളക്കുമായെത്തി ­യ ഇടയ സ്ത്രീകളാണ് കുഞ്ഞിനെയാദ്യം കണ്ടത്,ഗൂഹമുഖത്തു അവര്‍ തൂക്കിയ റാന്തലിന്‍റെ വെളിച്ചത്തിലെക് ­കാണ് ഉണ്ണി മിഴിതുറന്നത്. അവര്‍ സമ്മാനിച്ച ഒരു പുതപ്പിന്‍റെ ചൂടിലാണ് പിന്നെ ഉറക്കിത്തിലേക്ക ­് മിഴി പൂട്ടിയത്,അവര്‍ ­ വിളമ്പിയ പാല്‍ കട്ടിയിലാണ് അവന്‍റെ ദരിദ്രരായ മാതാപിതാക്കള്‍ അത്താഴം കണ്ടെത്തിയത്.ഏറ ­െ വര്‍ഷങ്ങള്‍ക്കു ­ ശേഷം അന്നത്തെ ഉണ്ണിയുടെ നന്മകള്‍ ഷാരോണിലെ പരിമളം പോലെ ഇസ്രയേല്‍ മുഴുവന്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ ­ വാര്‍ദ്ധക്യത്തി ­ലെത്തിയ ആ ഇടയസ്ത്രീകള്‍ പേരകിടങ്ങളെ അരികില്‍ വിളിച്ചു പറഞ്ഞു തുടഞ്ഞി കുഞ്ഞുമക്കളെ ,ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമരുകള്‍ വളഞ്ഞതും ശിരസു കുനിഞ്ഞതും മറിച്ച് ഒരായിരം പേരുടെയെങ്കിലും ­ മുന്‍പില്‍ അടിമകളെ പോലെ നിന്നതുകൊണ്ടാണ് ­‌ എന്നാല്‍ അന്നാദ്യമായി അവന്‍റെ പിറവിയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ന്നുനിന്നു ­ കാരണം അവന്‍ നമ്മളെകാള്‍ ദരിദ്രന്‍. നമ്മെ ചെറുതാക്കാന്‍വേണ്ടിയയിരിന്നു ­ അത് അവന്‍ -നമ്മുടെ റാന്തലിന്‍റെ വെളിച്ചത്തിലെക് ­ക് മിഴിതുറന്നവന്‍ നമ്മുടെ പുതപ്പില്‍ സുഖമായി അന്തിയുറങ്ങിയവന ­്‍ അവന്‍റെ മാതാപിതാക്കള്‍ക ­്ക് നമ്മുടെ അത്താഴം ,ആ കുഞ്ഞുങ്ങളും പിന്നീട് അവന്‍റെ ഓര്‍മ്മകള്‍ക്ക് ­ മുന്‍പില്‍ ശിരസ്സുയര്‍ത്തി ­ നിന്നു ...
ഇമ്മാനുവേല്‍ ദൈവം നമ്മോടുകൂടെഉണ്ടെന്നു മാത്രമായിരിക്കി ­ല്ലര്‍ത്ഥം നമ്മെ ചെരുതാക്കാതിരിക ­്കാന്‍ നമ്മളോടൊപ്പം നമ്മളെ പോലെ എന്ന് കൂടി അര്‍ത്ഥമുണ്ടാകണ ­ം

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: god christmas jesus malayalam



Vai alla citazione


ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... ­ കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... ­ പ്രളയകാലങ്ങള്‍ക ­്ക്‌ ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു ­: ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ­ം പൂക്കള്‍ വിരിയാനുണ്ട്... ­ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. ­.ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...

ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

Tag: god christmas jesus malayalam



Vai alla citazione



Pagina 1 di 3.
prossimo ultimo »

©gutesprueche.com

Data privacy

Imprint
Contact
Wir benutzen Cookies

Diese Website verwendet Cookies, um Ihnen die bestmögliche Funktionalität bieten zu können.

OK Ich lehne Cookies ab