എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു പെണ്‍കുട്ടിയുടെ
ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
ആകെതുകയായിരുന്ന ു.മനസ്സു മടുത്ത് അവള്‍ ആത്മഹത്യ ചെയ്യുവാന്‍
തീരുമാനിച്ചു.കട ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ന്
ധ്യാനിചിട്ട് കടലിലേക്ക് കുതിക്കാനയുംമ്പ ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
ശബ്ദംകേള്‍ക്കുക യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക് മടങ്ങി.തീരം കുട്ടി
വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ മണല്‍ത്തിട്ടയില ്‍ മുട്ടിന്മേല്‍ നിന്നവള്‍
വിതുമ്പി കരഞ്ഞു...ദൈവമേ, നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃപ.
Autore: ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu