ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല . എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍ . അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല , ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത് .ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട .ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും .ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു .ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന് .അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു .അയാള്‍ മറ്റൊരാളിലേക്ക്.അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി,അവിടെ നിന്നിരുന്ന ആര്‍കും തങ്ങള്‍ അവിടെ കൂടിയിരുന്നതിന്റെ കാരണം അറിഞ്ഞു കൂടായിരുന്നിലെന്ന്‍.ഒടുവില്‍ ആരോ ഒരാള്‍ പറഞ്ഞു : ' ഒന്നുമില്ല സ്നേഹിതാ , ഇത് ചൌപ്പാത്തിയാണ്' "
(ആള്‍ക്കൂട്ടം)

Anand

Tag: malayalam ആള-ക-ക-ട-ട മലയ-ള



Vai alla citazione


ഒരു നല്ല മുസ്ലീമും ഒരു നല്ല കമ്യൂണിസ്റ്റുകാരനും നല്ല ഹിന്ദുവുമൊക്കെയാകുന്നതില്‍ ഒരു തിന്മയുണ്ട് കാലത്തിനോടെന്ന പോലെ സ്വന്തത്തോടും അയാള്‍ നീതി ചെയ്യുന്നില്ല എന്നതാണത്. താന്‍ ജീവിക്കുന്ന കാലത്തിനോടാണ് ഒരുവന്‍റെ ആദ്യത്തെ പ്രതിബദ്ധത. എല്ലാ മതത്തിലേയും മൌലികവാദികള്‍ക്ക് പ്രതിബദ്ധത വേറൊരു കാലത്തിനോടാണ്. വേറൊരു കാലത്തുണ്ടായിട്ടുള്ള തത്വശാസ്ത്രത്തിനോടോ ഗ്രന്ഥങ്ങളോടോ ആണ്.

Anand

Tag: malayalam മലയ-ള



Vai alla citazione



Pagina 1 di 1.


©gutesprueche.com

Data privacy

Imprint
Contact
Wir benutzen Cookies

Diese Website verwendet Cookies, um Ihnen die bestmögliche Funktionalität bieten zu können.

OK Ich lehne Cookies ab