സ്നേഹമെന്നാല് ഉപാധികളില്ലാതെയ ാകണം.
ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ുമെന്നോരോ
ഉപാധികള് വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നും കിട്ടാനില്ലെന്ന റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ുന്നതോ സ്നേഹം.
മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduStichwörter: malayalam
ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduStichwörter: beauty flower malayalam
ഓരോര്‍ത്തര്‍ക്ക ും ഓരോ വിളക്ക് നല്കപെട്ടിരിക്ക ുന്നു.ചിലപ്പോള്‍ അത് അഗാധങ്ങളിലെവിടെ യോ നിങ്ങള്‍ മറന്നിട്ടിട്ടുണ ്ടാവം- പാറയുടെ കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ചു മൂര്‍ദ്ധാവെന്ന ദീപപീഠത്തില്‍ പ്രതിഷ്ടിക്കാനു ള്ള ശ്രമമാണ് ധ്യാനം.അങ്ങനെയാ ണ് എന്റെ അകവും പുറവു, പ്രകാശിക്കേണ്ടത ്.ആ വിളക്കിനും വെളിച്ചത്തിനും എന്ത് പറ്റിയെന്നു തിരയാനുള്ള കാലമാണ് "തപസ്സ്
ബോബി ജോസ് കട്ടികാട് | Bobby Jose Kattikaduപ്ളാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ന്നു നിശ്ചയിച്ച നിങ്ങള്‍ ....?
ബോബി ജോസ് കട്ടികാട് | Bobby Jose Kattikaduദൈവം
നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം
എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .
അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ' നേതി - നേതി ' (
ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി
നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ
ശാ ഠൃങ്ങള് ദൈവനിന്ദകള് ആണ്.
വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduStichwörter: jesus cross tree malayalam
സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduStichwörter: freedom malayalam
കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍.തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേസമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി .
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduStichwörter: jesus christ india malayalam
ഒരുമിച്ചുള്ള ഭക്ഷണംപോലെ ഹൃദ്യമായിട്ടെന്തുണ്ട്? തെല്ലൊന്നു മനസ്സുവച്ചാൽ മേശയ്ക്കു ചുറ്റുമുള്ള ആ പഴയ അത്താഴശീലത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ഒറ്റയ്ക്ക് ആഹരിക്കേണ്ടതല്ല അന്നം. ഒരുമിച്ച്, മനസ്സുകൊണ്ടെങ്കിലുംചാരത്തിരിക്കുന്നയാൾക്ക് ഒരു പിടി വാരിക്കൊടുത്ത്… അങ്ങനെയാണ് തീേശ ഒരു വീടിനുള്ളിലെ ഏറ്റവും പാവനമായ ഇടമായി പരിണമിച്ചത്.ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച് ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന് തോന്നുന്നു.
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduStichwörter: family food prayer malayalam
« erste vorherige
Seite 2 von 3.
nächste letzte »
Data privacy
Imprint
Contact
Diese Website verwendet Cookies, um Ihnen die bestmögliche Funktionalität bieten zu können.