ഇമ്മാനുവേല്‍ "
തിരുപിറവിയോടു ചേര്‍ത്തു പറയുന്നൊരായിരം കഥകളില്‍ ഒന്നാണിത് രാത്രിയുടെ നിശബ്ദതയില്‍ ഉണ്ണിയുടെ കരച്ചിലുയര്‍ന്ന പ്പോള്‍ റാന്തല്‍ വിളക്കുമായെത്തി യ ഇടയ സ്ത്രീകളാണ് കുഞ്ഞിനെയാദ്യം കണ്ടത്,ഗൂഹമുഖത്തു അവര്‍ തൂക്കിയ റാന്തലിന്‍റെ വെളിച്ചത്തിലെക് കാണ് ഉണ്ണി മിഴിതുറന്നത്. അവര്‍ സമ്മാനിച്ച ഒരു പുതപ്പിന്‍റെ ചൂടിലാണ് പിന്നെ ഉറക്കിത്തിലേക്ക ് മിഴി പൂട്ടിയത്,അവര്‍ വിളമ്പിയ പാല്‍ കട്ടിയിലാണ് അവന്‍റെ ദരിദ്രരായ മാതാപിതാക്കള്‍ അത്താഴം കണ്ടെത്തിയത്.ഏറ െ വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ ഉണ്ണിയുടെ നന്മകള്‍ ഷാരോണിലെ പരിമളം പോലെ ഇസ്രയേല്‍ മുഴുവന്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ വാര്‍ദ്ധക്യത്തി ലെത്തിയ ആ ഇടയസ്ത്രീകള്‍ പേരകിടങ്ങളെ അരികില്‍ വിളിച്ചു പറഞ്ഞു തുടഞ്ഞി കുഞ്ഞുമക്കളെ ,ആടുകളെ മേയിച്ചു മാത്രമല്ല ഞങ്ങളുടെ ചുമരുകള്‍ വളഞ്ഞതും ശിരസു കുനിഞ്ഞതും മറിച്ച് ഒരായിരം പേരുടെയെങ്കിലും മുന്‍പില്‍ അടിമകളെ പോലെ നിന്നതുകൊണ്ടാണ് എന്നാല്‍ അന്നാദ്യമായി അവന്‍റെ പിറവിയില്‍ ഞങ്ങളുടെ ശിരസ്സുകള്‍ ഉയര്‍ന്നുനിന്നു കാരണം അവന്‍ നമ്മളെകാള്‍ ദരിദ്രന്‍. നമ്മെ ചെറുതാക്കാന്‍വേണ്ടിയയിരിന്നു അത് അവന്‍ -നമ്മുടെ റാന്തലിന്‍റെ വെളിച്ചത്തിലെക് ക് മിഴിതുറന്നവന്‍ നമ്മുടെ പുതപ്പില്‍ സുഖമായി അന്തിയുറങ്ങിയവന ്‍ അവന്‍റെ മാതാപിതാക്കള്‍ക ്ക് നമ്മുടെ അത്താഴം ,ആ കുഞ്ഞുങ്ങളും പിന്നീട് അവന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ശിരസ്സുയര്‍ത്തി നിന്നു ...
ഇമ്മാനുവേല്‍ ദൈവം നമ്മോടുകൂടെഉണ്ടെന്നു മാത്രമായിരിക്കി ല്ലര്‍ത്ഥം നമ്മെ ചെരുതാക്കാതിരിക ്കാന്‍ നമ്മളോടൊപ്പം നമ്മളെ പോലെ എന്ന് കൂടി അര്‍ത്ഥമുണ്ടാകണ ം
Mots clés god christmas jesus malayalam
ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... പ്രളയകാലങ്ങള്‍ക ്ക് ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു : ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ം പൂക്കള്‍ വിരിയാനുണ്ട്... ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. .ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduMots clés god christmas jesus malayalam
മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduMots clés malayalam
സ്നേഹമെന്നാല് ഉപാധികളില്ലാതെയ ാകണം.
ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ുമെന്നോരോ
ഉപാധികള് വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നും കിട്ടാനില്ലെന്ന റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ുന്നതോ സ്നേഹം.
എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു പെണ്‍കുട്ടിയുടെ
ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
ആകെതുകയായിരുന്ന ു.മനസ്സു മടുത്ത് അവള്‍ ആത്മഹത്യ ചെയ്യുവാന്‍
തീരുമാനിച്ചു.കട ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ന്
ധ്യാനിചിട്ട് കടലിലേക്ക് കുതിക്കാനയുംമ്പ ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
ശബ്ദംകേള്‍ക്കുക യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക് മടങ്ങി.തീരം കുട്ടി
വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ മണല്‍ത്തിട്ടയില ്‍ മുട്ടിന്മേല്‍ നിന്നവള്‍
വിതുമ്പി കരഞ്ഞു...ദൈവമേ, നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃപ.
Mots clés malayalam
ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduMots clés beauty flower malayalam
പ്ളാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ന്നു നിശ്ചയിച്ച നിങ്ങള്‍ ....?
ബോബി ജോസ് കട്ടികാട് | Bobby Jose Kattikaduദൈവം
നമ്മുടെ ശാഠൃങ്ങല്കും ധാരണകല്കും മുകളിലെവിടെയോ ആണ് . ഇതാണ് ദൈവം
എന്ന് പറയരുത് . ഇതല്ല ദൈവം എന്ന് പറയുക കുറേകൂടി എളുപ്പമാണ് .
അതുകൊണ്ടാണല്ലോ എന്താണ് ദൈവം എന്ന് ചോദിക്കുമ്പോള് ' നേതി - നേതി ' (
ഇതല്ല - ഇതല്ല ദൈവം ) എന്ന് ആര്ഷഭാരതം ചൊല്ലിക്കൊടുക്കുനത് . പരമാവധി
നിനക്ക് പറയാവുന്നത് ' ഇതുകൂടിയാണ് ദൈവം ' എന്നുമാത്രം . അതിനപ്പുറമായ
ശാ ഠൃങ്ങള് ദൈവനിന്ദകള് ആണ്.
വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?
ബോബി ജോസ് കട്ടികാട് | Bobby Jose KattikaduMots clés jesus cross tree malayalam
സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവക്കുത്തുകള്ളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ.
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu« ; premier précédent
Page 2 de 4.
suivant dernier » ;
Data privacy
Imprint
Contact
Diese Website verwendet Cookies, um Ihnen die bestmögliche Funktionalität bieten zu können.